കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിന് അപ്പുറം പോകില്ലെന്ന് ഉറപ്പായതോടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടതിനെക്കാൾ മികച്ച ഒരുക്കങ്ങളിലേക്ക് സർവ്വശ്രദ്ധയും തുടങ്ങി മുന്നണികളും രാഷ്ട്രീയപ്പാർട്ടികളും. തിരഞ്ഞെടുപ്പ് കമ്മീഷനും അവരുടേതായ മുന്നൊരുക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. ......
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം ആസൂത്രിതവും ശാസ്ത്രീയവുമായ ഒരു തിരഞ്ഞെടുപ്പ് തന്ത്രത്തിനാണ് യു.ഡി.എഫ് കളമൊരുക്കുന്നത്. കർണാടകത്തിലും തെലങ്കാനയിലും കോൺഗ്രസിനെ വിജയത്തിന്റെ സിംഹാസനത്തിലിരുത്തിയ സുനിൽ കനഗോലു എന്ന 'ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ്' ഇനി കേരളത്തിന്റെ കളി മാറ്റും.
രഹസ്യ സർവേയും 85 സീറ്റുകളുടെ കരുത്തും
ബത്തേരിയിലെ ക്യാമ്പിൽ നേതാക്കളെ ഞെട്ടിച്ചത് കനഗോലുവിന്റെ നേതൃത്വത്തിലുള്ള 'ഇൻക്ലൂസീവ് മൈൻഡ്സ്' ടീം നടത്തിയ അതീവ രഹസ്യമായ സർവേ റിപ്പോർട്ടാണ്. ......
തിരുവനന്തപുരം: നിയമസഭയിൽ രണ്ട് വർഷം മുമ്പ് മന്ത്രി വീണാ ജോർജ് പ്രവചിച്ച 'ആടിയുലയാത്ത കപ്പൽ' ഇപ്പോൾ ടൈറ്റാനിക് മോഡലിൽ മുങ്ങാൻ തുടങ്ങുകയാണോ എന്ന ചർച്ചയിലാണ് രാഷ്ട്രീയ കേരളം. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ കപ്പലിലെ ഓട്ടകൾ വഴി വെള്ളം അകത്തു കയറിത്തുടങ്ങിയെന്നാണ് അണിയറ സംസാരം. ......
കേരള രാഷ്ട്രീയത്തെ മൂന്ന് പതിറ്റാണ്ടിലേറെയായി വേട്ടയാടുന്ന ‘തൊണ്ടിമുതൽ തിരിമറി’ കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വിധി ഒരു എം.എൽ.എയുടെ വ്യക്തിപരമായ പതനം എന്നതിലുപരി ഭരണഘടനാപരമായ ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. മുൻ മന്ത്രിയും നിലവിലെ എം.എൽ.എയുമായ ആന്റണി രാജു മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ നിയമസഭാംഗത്വം, അയോഗ്യതയുടെ മാനദണ്ഡങ്ങൾ, ഉപതിരഞ്ഞെടുപ്പ് സാധ്യതകൾ എന്നിവ ചർച്ചാവിഷയമാവുകയാണ്.
അയോഗ്യത:
നിയമം പ്രവർത്തിക്കുന്നത് സ്വയമേവ
ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ നിർമ്മിക്കപ്പെട്ട 1951-ലെ ജനപ്രാതിനിധ്യ നിയമം (Representation of the People Act) സെക്ഷൻ 8(3) ആണ് ഇവിടെ വില്ലനാകുന്നത്. ......
കടുത്ത ജീവിതപ്രയാസങ്ങൾ അനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് അവരുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അനിവാര്യമായ ഒരു ഘടകമാണ് ട്രേഡ് യൂണിയനുകൾ. തൊഴിലാളി വർഗ്ഗത്തിന്റെ മോചനത്തിന്റെ പടവാളും ഈ തൊഴിലാളി സംഘടനകൾ തന്നെ. ......
മനുഷ്യജീവിതത്തിലെ ഏറ്റവും പവിത്രവും നിർവചിക്കാനാവാത്തതുമായ വികാരമാണ് 'അമ്മ'. കലയുടെയും അഭിനയത്തിന്റെയും ലോകത്ത് വിസ്മയങ്ങൾ തീർത്ത വിശ്വനടൻ മോഹൻലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ലോകം തന്നെ തന്റെ അമ്മയായിരുന്നു. ......
തിരുവനന്തപുരം: പണവും പരിഷ്കാരവും ആധുനിക സൗകര്യങ്ങളും തേടി മലയാളി യുവത്വം കൂട്ടത്തോടെ വിദേശത്തേക്ക് കുടിയേറുമ്പോൾ, കേരളം വയോധികരുടെ മാത്രം നാടായി മാറുന്നു. ഉറ്റവർ വിദേശങ്ങളിൽ സ്ഥിരതാമസമാക്കുന്നതോടെ നാട്ടിൻപുറങ്ങളിലെ പ്രൗഢമായ തറവാടുകൾ ആരുമില്ലാത്ത 'ഭാർഗവീനിലയങ്ങളായി' മാറുകയാണ്. ......
തിരുവനന്തപുരം: ശബരിമലയിലെ അമൂല്യമായ തങ്ക പ്രഭാമണ്ഡലവും വിഗ്രഹങ്ങളും കവർന്ന കേസിൽ അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു മാഫിയയിലേക്ക് നീളുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, ദേശീയ രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ ഉറ്റ ബന്ധുക്കൾക്ക് ഈ കവർച്ചയിൽ പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ......
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ അധികാരത്തിന്റെ ഇടനാഴികളിൽ അഴിമതിയുടെ കറപുരളാത്ത വ്യക്തിത്വങ്ങൾ വിരളമാണെന്ന് കാണാം. എന്നാൽ, പതിറ്റാണ്ടുകൾ നീണ്ട തന്റെ പൊതുജീവിതത്തിൽ സുതാര്യതയും ധാർമ്മികതയും മുറുകെപ്പിടിച്ച്, ഭരണകൂടത്തിന്റെ അഴിമതികളെ ജനമധ്യത്തിൽ തുറന്നുകാട്ടുന്ന 'വിസിൽ ബ്ലോവർ' ആയി മാറിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ......
'പൊലിയാട്ട്' അഥവാ വ്യഭിചാരം ആരോപിക്കപ്പെടുന്നതും അത് പ്രചരിക്കുന്നതുമെല്ലാം മുൻകാല സമൂഹത്തിൽ അത്യന്തം അപമാനകരമായിരുന്നു. ഇന്ന് അത്തരം സംഭവങ്ങൾക്ക് ഒരു പുതുമയും ഇല്ലെന്ന് മാത്രമല്ല, സ്ത്രീപീഡന സംഭവങ്ങൾ ഇല്ലാത്ത ഒരുദിനം പോലുമില്ല എന്നിടത്താണ് കാര്യങ്ങൾ നിലകൊള്ളുന്നത്. ക്രിമിനൽ വാസനയുളളവരുടെ മാത്രം പ്രത്യേകതയല്ല ഇത്. ......